.......2018 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷയുടെ റഗുലർ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ details ല്‍ വന്നിട്ടുള്ള തെറ്റുകള്‍ തിരുത്താനുള്ള ആവസാന തീയതി 18/11/2017 വരെ ദീര്‍ഘിപ്പിച്ചു........സ്നേഹപൂര്‍വം പദ്ധതിയുടെ സ്കോളര്‍ഷിപ്പിന് ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 15.11.2017 വരെ ദീര്‍ഘിപ്പിച്ചു.

Sunday 20 October 2013

ചിത്രങ്ങള്‍ സ്ലൈഡുകളായി പോസ്റ്റുചെയ്യാം


        ഏറെ സൗകര്യപ്രദമായ ഒരു രീതിയാണ് ചിത്രങ്ങള്‍ സ്ലൈഡുകളായി പോസ്റ്റുചെയ്യല്‍. ഒരു ചിത്രം പോസ്റ്റുചെയ്യുന്ന അത്രയും സ്ഥലം മതിയാകും ഒന്നു മുതല്‍ ഇരുപത്തിയഞ്ച് വരെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍. ഇത്തര ത്തില്‍ സ്ലൈഡുകളായി പോസ്റ്റുചെയ്യാന്‍ നമുക്ക് മറ്റ് സൈറ്റുകളെ ആശ്രയിക്കേണ്ടതുണ്ട്. അങ്ങനെയൊരു സൈറ്റാണ് www.slideful.com. ഇവിടെ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് താഴെ ചിത്രത്തില്‍ കാണുന്ന സ്ലൈഡ്ഫുള്‍ എന്ന സൈറ്റിലെത്താം


  • നമുക്ക് സ്വന്തമായൊരു അക്കൗണ്ട് തുറക്കാം

     ഈ സൈറ്റിന്റെ മുകള്‍ഭാഗത്തു കാണുന്ന Free Sign Upഎന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണുംവിധമുള്ള ജാലകത്തില്‍ എത്തി ച്ചേരും.
 
    അതില്‍ Username ഉം Password ഉം Email ഉം ടൈപ്പുചെയ്ത് I agree to the Terms and Services എന്ന സ്ഥാനത്ത് ടിക് മാര്‍ക്കും നല്‍കി Submit ബട്ടന്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമുക്ക് സ്വന്തമായി ഒരു അക്കൗണ്ട് തുറന്നുകിട്ടും.

  • ഇനി ഒരു സ്ലൈഡ് നിര്‍മ്മാണത്തിന്റെ ഘട്ടങ്ങള്‍ നമുക്ക് നോക്കാം... 

    ആദ്യമായി www.slideful.com എന്ന സൈറ്റ് തുറക്കുന്നു. യൂസര്‍നെയിമും പാസ് വേര്‍ഡും നല്‍കി Login ചെയ്യുന്നു. schoolblogsinkerala യുടെ അക്കൗണ്ടാണ് ചുവടെ Login ചെയ്തു കാണുന്നത്.
 
ഇതില്‍ റെഡ് മാര്‍ക്ക് ചെയ്തിരിക്കുന്ന അതായത് Browse എന്നെഴുതി യിരിക്കുന്ന ബട്ടനില്‍ ക്ലിക്ക് ചെയ്ത് ഓരോ ഫോട്ടോ വീതം upload ചെയ്യാവുന്നതാണ്. ആവശ്യമായ ഫോട്ടോകള്‍ Upload ചെയ്ത് Next ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ Slide Show Type എന്ന ജാലകത്തിലെത്താം.
 ഇവിടെ റെഡ് മാര്‍ക്കിനുള്ളില്‍ വരുന്ന Select Normal Slide Show (Suggested) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകത്തില്‍ നമുക്ക് സ്ലൈഡിന്റെ വലുപ്പം നിശ്ചയിക്കാവുന്നതാണ്.




  ബ്ലോഗിന്റെ പോസ്റ്റിംഗ് ഏര്യയ്ക്കനുസരിച്ച് വലുപ്പവെത്യാസം വരുത്താന്‍ സാധിക്കും. രണ്ട് സൈഡുബാറുകളുള്ള ബ്ലോഗിന്റെ സെന്റര്‍ പോര്‍ഷനിലായിരിക്കുമല്ലോ സാധാരണയായി പോസ്റ്റിംഗ് ഏര്യ വരുന്നത്. അങ്ങനെയെങ്കില്‍ Custom Size ല്‍ 460 x 350 എന്ന് ടൈപ്പുചെയ്ത് Select & Next എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ ഈ അളവില്‍ സ്ലൈഡ് സെറ്റുചെയ്യപ്പെടുകയും അടുത്ത ജാലകത്തിലേക്ക് പോവുകയുംചെയ്യും. (ഇതിനേക്കാള്‍ കൂടിയതോകുറഞ്ഞതോ ആയ അളവിലുള്ള സ്ലൈഡാണ് വേണ്ടതെങ്കില്‍ Custom Size നു താഴെയായി കാണുന്നതുപോലുള്ള വെത്യസ്ത ആളവിലുള്ള കൂടുതല്‍ സ്ലൈഡുകള്‍ ലഭ്യമാണ്.)

Slideshow Texts and Image Positioning എന്ന ജാലകത്തി ലാണ് ഇപ്പോള്‍ നമ്മള്‍ എത്തുന്നത്.




ഇവിടെ സ്ലൈഡ് ഡിലീറ്റുചെയ്യാനും ടെക്സ്റ്റിന് നിറം നല്കാനും ഓരോ സ്ലൈഡിനും ക്യാപ്ഷന്‍ നല്കാനുമോക്കെയുള്ള സൗകര്യമുണ്ട്. ആവശ്യമായ സെററിംഗ്സുകള്‍ നല്‍കിക്കഴിഞ്ഞാല്‍ Next ബട്ടന്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.

Slideshow Frame Selection എന്ന ഡജാലകത്തിലാണ് ഇനി നമ്മള്‍ എത്തുക.

ഇവിടെ സ്ലൈഡ്ഷോയുടെ വിവിധതരം Frame -കള്‍ നമുക്ക് ലഭ്യമാണ്. അവയില്‍ നിന്നും ഇഷ്ടപ്പെട്ടതു കണ്ടെത്തി Select & Next എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ നമുക്ക് Slideshow Transition Effects എന്ന വിന്‍ഡോ കിട്ടും.


ഇവിടെ നമുക്ക് ലഭ്യമാകുന്നത് സ്ലൈഡ്ഷോയുടെ പേജുകള്‍ ഏതുതരത്തില്‍ ചലിക്കണം എന്ന് നിശ്ചയിക്കാനുള്ള അവസരമാണ്. Slideshow Frame Selection ല്‍ കണ്ടതുപോലെതന്നെ വിവിധതരം Transition Effect - കള്‍ ഇവിടെ ലഭ്യമാണ്. ഇഷ്ടമുള്ള Transition Effect കണ്ടെത്തി Select & Next ക്ലിക്ക് ചെയ്യാം.
Slideshow Speed Settings ആണ് അടുത്ത ഘട്ടം.
Slideshow യില്‍ ഒന്നിനുപുറകെ ഒന്നായുള്ള പേജുകളുടെ ചലനത്തിന്റെ സമയീകരണം സെറ്റുചെയ്യാനുള്ളതാണ് ഈ ജാലകം. Speed (in seconds): എന്നിടത്ത് 3 എന്ന് default ആയി നല്‍കിയിരിക്കുന്നതുകാണാം. Transition speed കൂട്ടുകയോകുറയ്ക്കുകയോചെയ്യണമെങ്കില്‍ ഈ സ്ഥാനത്ത് അളവ് മാറ്റി നല്‍കാം. (School Blogs in Kerala യുടെ ലെഫ്റ്റ് സൈഡ്ബാറില്‍ പോസ്റ്റുചെയ്തിരിക്കുന്ന BEAUTY BIRD എന്ന സ്ലൈഡിന് default speed ആണ് നല്‍കിയിരിക്കുന്നത്. ) ഇനി Next ബട്ടന്‍ ക്ലിക്ക് ചെയ്യാം.
അടുത്ത രണ്ട് ‍ജാലകങ്ങള്‍ Slide Show Control Buttons, Slideshow Zoom Buttons എന്നിവയാണ്.


പലതരം Controle Button കളും Zoom Button കളുമാണ് ഇവിടെയുള്ളത്. പരിശോധിച്ചുനോക്കൂ..  ഇവ രണ്ടും ആവശ്യമില്ലെങ്കില്‍ skip ബട്ടനില്‍ ക്ലിക്ക് ചെയ്ത് അടുത്ത വിന്‍ഡോയിലേക്ക് പോകാം.

Using your slideshow എന്ന ശീര്‍ഷകത്തോടുകൂടിയതാണ് അടുത്ത വിന്‍ഡോ.



 
അതില്‍ റെഡ് മാര്‍ക്കിനകത്തുവരുന്ന Link ല്‍ ക്ലിക്ക് ചെയ്യുക. അടുത്ത ജാലകം താഴെ ചിത്രത്തില്‍ കാണാം
ഇതില്‍ Red Mark നുള്ളിലുള്ള Get the html code here എന്ന Link ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ രണ്ട് html code കള്‍ കിട്ടും.


 
അതില്‍ റെഡ് മാര്‍ക്കുനുള്ളിലുള്ള കോഡാണ് നമുക്കാവശ്യം. പ്രസ്തുത കോഡ് കോപ്പി ചെയ്യുക.

ഈ കോഡാണ് Slide Show യ്ക്കായി ബ്ലോഗില്‍ പോസ്റ്റുചെയ്യേണ്ടത്.

  • ബ്ലോഗില്‍ html code കള്‍ പോസ്റ്റുചെയ്യു ന്നതെ ങ്ങനെയെന്ന് നോക്കാം..

ബ്ലോഗ് Sign In ചെയ്ത് Dashboard ല്‍ എത്തുക. More Options ല്‍ നിന്ന് Posts ക്ലിക്ക് ചെയ്യുക.



അപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Red Mark ചെയ്തിരിക്കുന്ന New Post ക്ലിക്കുചെയ്യാം.



അപ്പോള്‍ കിട്ടുന്ന ജാലകം സുപരിചിതമാണല്ലോ... താഴെ ചിത്രം കാണാം.



ചിത്രത്തില്‍ Compose, HTML എന്നിങ്ങനെ രണ്ട് ബട്ടനുകള്‍ കാണാം. അവയില്‍ HTML എന്ന ബട്ടനില്‍ ക്ലിക്കുചെയ്യുമ്പോള്‍ കിട്ടുന്ന രണ്ടുവരി html code കള്‍ക്കിടയില്‍ Slideful എന്ന സൈറ്റില്‍നിന്ന് കോപ്പിചെയ്ത html code പേസ്റ്റുചെയ്യുക. താഴെ ചിത്രത്തില്‍ കാണുന്നതുപോലെ





അതിനുശേഷം Publish ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന വിന്‍ഡോയുടെ മുകള്‍ ഭാഗത്ത് കാണുന്ന View Blog ക്ലിക്കുചെയ്താല്‍ സ്ലൈഡ് ബ്ലോഗില്‍ കാണാവുന്നതാണ്.

നല്ല ഒരു സ്ലൈഡ്ഷോ നിര്‍മ്മിച്ചുനോക്കൂ... എല്ലാ ഭാവുകങ്ങളും നേരുന്നു....!!!



Tuesday 15 October 2013

ഒരു ചിത്രം പോസ്റ്റ് ചെയ്യാം


വാക്കുകള്‍ പോലെതന്നെ നമുക്ക് ചിത്രങ്ങളും ബ്ലോഗില്‍ പോസ്റ്റുചെയ്യേ ണ്ടിവരും. ചിത്രങ്ങള്‍ ഒറ്റയൊറ്റയായും സ്ലൈഡുകളായും പോസ്റ്റ് ചെയ്യാവുന്നതാണ്. ഒറ്റയായി ചിത്രങ്ങള്‍ പോസ്റ്റുചെയ്യുന്നതെങ്ങനെ യെന്ന് ആദ്യം വിവരിക്കാം. ചിത്രങ്ങള്‍ സ്ലൈഡുകളാക്കുന്ന വിധം മറ്റൊരദ്ധ്യായത്തില്‍ സൂചിപ്പിക്കാം.
ബ്ലോഗ് Sign in ചെയ്ത് dashboard ല്‍ എത്തിയശേഷം More options ന്റെ ഡ്രോപ് ഡൗണ്‍ മെനുവില്‍നിന്നും posts സെലക്ട് ചെയ്യുക. ഇവിടെ New post എന്ന ബട്ടന്‍ ക്ലിക്കുചെയ്തു കിട്ടുന്ന ജാലകത്തിനു മുകളിലുള്ള ടൂള്‍ ബാറിലെ Insert image എന്ന ബട്ടന്‍ ക്ലിക്കുചെയ്യുക. താഴെ നല്‍കിയിട്ടുള്ള ചിത്രം കാണുക.
അപ്പോള്‍ ഒരു പുതിയ ജാലകം പ്രത്യക്ഷമാകും. ഇവിടെയാണ് ഫോട്ടോ അപ് ലോഡ് ചെയ്യേണ്ടത്. അതിനായി താഴെ ചിത്രത്തില്‍ റെഡ് മര്‍ക്ക് ചെയ്തിരിക്കുന്ന, അതായത് choose files എന്നിടത്ത്

ക്ലിക്ക്ചെയ്ത് കമ്പ്യൂട്ടറിലുള്ള ചിത്രങ്ങള്‍ ബ്രൗസ്ചെയ്ത് open ചെയ്യുക. അങ്ങനെ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത് സ്കീന്‍ഷോട്ട് കാണാം.
ഇവിടെ ആവശ്യമായ ചിത്രങ്ങള്‍ മൂന്‍ഗണനാക്രമത്തില്‍ മൗസ് ഉപയോഗിച്ച് സെലക്ട് ചെയ്ത് Add selected എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. ചിത്രങ്ങള്‍ പോസ്റ്റാകും. അതിനുശേഷം ചിത്രങ്ങള്‍ പോസ്റ്റായി വരുന്ന ജാലകത്തിന്റെ വലതുമുകളിലായി കാണുന്ന Publish/Update എന്ന ബട്ടനില്‍ ക്ലിക്കുചെയ്യുക. (പുതുതായി ചെയ്യുന്ന പോസ്റ്റില്‍ Publish എന്നും പബ്ലിഷ് ചെയ്യപ്പെട്ട പോസ്റ്റ് എഡിറ്റുചെയ്ത് പുതിയൊരു ചിത്രമൊ വാക്കൊ കൂട്ടിച്ചേര്‍ക്കാന്‍ Update എന്നുമാണ് കാണുക. )

View blog ക്ലിക്ക് ചെയ്താല്‍ നമ്മുടെ ബ്ലോഗില്‍ ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നതു കാണാം.

Sunday 13 October 2013

ബ്ലോഗില്‍ പോസ്റ്റുകള്‍ നല്‍കാം...


   ബ്ലോഗില്‍  user name, password എന്നിവ നല്‍കി login ചെയ്ത് dashboard ല്‍ എത്തുക. ചിത്രം കാണുക.
View Blog നു സമീപത്തുള്ള more options എന്ന ബട്ടനില്‍നിന്നും Posts എന്ന ഓപ്ഷന്‍ കിട്ടും. അവിടെ ക്ലിക്ചെയ്യുമ്പോള്‍ പോസ്റ്റുകളുടെ ജാലകത്തില്‍ എത്തിച്ചേരും. ചിത്രം കാണാം.
ഇവിടെയുള്ള New post ല്‍ ക്ലിക്കുചെയ്താല്‍ നിങ്ങള്‍ തയ്യാറാക്കുന്ന വരികളും ചിത്രങ്ങളും പോസ്റ്റുചെയ്യാനുള്ള പേജ് കിട്ടും.

ഇവിടെ Post എന്ന് കാണുന്നിടത്ത് പോസ്റ്റിന്റെ ശീര്‍ഷകവും (ഉദാ: സ്വാഗതം) താഴെകാണുന്ന ക്യാന്‍വാസില്‍ അതിന്റെ മാറ്ററുകളും (ഉദാ: സ്കൂള്‍ ബ്ലോഗ്സ് ഇന്‍ കേരള – യിലേക്ക് എല്ലാവര്‍ക്കും സ്വാഗതം) ടൈപ്പുചെയ്ത് Publish എന്ന ബട്ടനില്‍ ക്ലിക്കുചെയ്യുക. അപ്പോള്‍ Ignore warning വന്നാല്‍ അതില്‍ ക്ലിക്കുചെയ്തശേഷം വീണ്ടും Publish എന്ന ബട്ടനില്‍ ക്ലിക്കുചെയ്യുക. ചില സന്ദര്‍ഭങ്ങളില്‍ പല പ്രാവശ്യം ഈ പ്രക്രിയ തുടരേണ്ടിവരും. പോസ്റ്റ് പബ്ലിഷാകുമ്പോള്‍ താഴെകാണുന്ന പേജിലെത്തിച്ചേരും.
ഇവിടെ നിങ്ങള്‍ ഇപ്പോള്‍ പബ്ലിഷ് ചെയ്ത പോസ്റ്റ് കാണാന്‍ സാധിക്കും. പേജിനുമുകളിലുള്ള View Blog എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ചെയ്ത "സ്വാഗതം" എന്ന പോസ്റ്റ് ബ്ലോഗില്‍ കാണാന്‍ കഴിയും.
ഒരു പോസ്റ്റ് ചെയ്തുനോക്കൂ...

ബ്ലോഗ് സെറ്റിംഗ്സ് എങ്ങനെ?




     ബ്ലോഗ് നിര്‍മിച്ചു കഴിഞ്ഞല്ലോ....! ബ്ലോഗില്‍നിന്ന് Sign out ചെയ്യുകയും ചെയ്തു. ഇനി ബ്ലോഗ് സെറ്റിംഗ്സില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതെങ്ങനെയെന്ന് നോക്കാം. നിങ്ങളുടെ ബ്ലോഗിന്റെ വലതുവശത്ത് മുകളിലായി Sign in എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ എത്തുന്നത് ഡാഷ്ബോര്‍ഡിലേയ്ക്കു പ്രവേശിക്കുവാനുള്ള ഭാഗത്തായിരിക്കും. ചിത്രത്തില്‍ കാണുന്നതുപോലെ.
 അവിടെ നിങ്ങളുടെ Email address ഉം Password ഉം ടൈപ്പുചെയ്ത് തൊട്ടുതാഴെ Sign in ല്‍ ക്ലിക്ക് ചെയ്താല്‍ ഡാഷ്ബോര്‍ഡില്‍ എത്തിച്ചേരും. schoolblogsinkerala – യുടെ ഡാഷ്ബോര്‍ഡാണ് താഴെ ചിത്രത്തില്‍ കാണുന്നത്.


അവിടെ View blog ന് അടുത്തുള്ള More options എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ഡ്രോപ്പ് ഡൗണ്‍ മെനു വില്‍ നിന്ന് Settings എന്ന മെനു സെലക്റ്റ് ചെയ്യുക. അവിടെ Basic, Posts and Comments, Mobile and email, Language and formating, Search and Preference, Other എന്നിങ്ങനെ ആറ് തരം സെറ്റിംഗ്സുകള്‍ ഉണ്ട്.
Basic വിവരങ്ങള്‍ ഒന്നിനുതാഴെ ഒന്നായി പ്രത്യക്ഷമാകും. അതായത് Title, Description, Privacy എന്നിങ്ങനെ. ഇവ എന്തൊക്കെയാ ണെന്ന് പരിശോധിക്കാം.
Title : നിങ്ങളുടെ ബ്ലോഗിന്റെ പേരാണ് ഇവിടെ കാണുന്നത്. ബ്ലോഗ് നിര്‍മ്മാണസമയത്ത് നാം ബ്ലോഗിനു നല്‍കിയ പേരാണ് ഇവിടെയുള്ളത്. ചിത്രത്തില്‍ ഈബ്ലോഗിന്റെ പേരായ School Blogs in Kerala കാണാം. Edit ബട്ടന്‍ ക്ലിക്ക് ചെയ്ത് ഇംഗ്ലീഷിലൊ മലയാളത്തിലൊ ബ്ലോഗിനു പേരുനല്‍കി Save changes നല്കാവുന്നതാണ്.

Description: ബ്ലോഗ് ടൈറ്റിലിനു താഴെയായി വരേണ്ട കുറിപ്പുകളെന്തെങ്കിലുമുണ്ടെങ്കില്‍ ഇവിടെ രേഖപ്പെടുത്താം.

Privacy: Description-ന് തൊട്ടുതാഴെ കാണുന്ന ഓപ്ഷനാണിത്. ഇവിടെ Listed on Blogger, Visible to search engine എന്ന ഭാഗത്തെ Edit ക്ലിക്ക് ചെയ്തുമ്പോള്‍ താഴെ ചിത്രത്തിലേതുപോലെയാകുന്നു. അവിടെ
Add your blog to our listings?
Let search engines find your blog? എന്നീ സ്ഥാനങ്ങളില്‍ No യാണ് സെലക്ഷനെങ്കില്‍ അത് Yes ആക്കിമാറ്റുക. സെര്‍ച്ച് എഞ്ചിനുകള്‍ക്ക് നിങ്ങളുടെ ബ്ലോഗിനെ കണ്ടുപിടിക്കുവാനാണ് ഇത്തരത്തില്‍ സെറ്റുചെയ്യുന്നത്.


Publishing: ഇവിടെ നിങ്ങളുടെ ബ്ലോഗ് അഡ്രസ് കാണാം

Permissions: ഇവിടെ Blog Authors, Blog Readers എന്നിങ്ങനെ രണ്ട് സെറ്റിംഗുകള്‍ കാണാം.
Blog authors ല്‍ നിങ്ങളെക്കൂടാതെ മറ്റാരെയെങ്കിലും ബ്ലോഗെഴുത്തിന് അനുവദിക്കുകയാണെങ്കില്‍ ആ വിവരം നല്കാനുള്ള സ്ഥലമാണ്. അത് ആവശ്യമെങ്കില്‍ മാത്രമുപയോഗിക്കുക.
Blog Readers ല്‍ ബ്ലോഗില്‍ എത്തിച്ചേരുന്ന എല്ലാവര്‍ക്കൂം അതിലെ പോസ്റ്റുകള്‍ വായിക്കാന്‍ കഴിയുന്നതരത്തില്‍ Public എന്ന് നല്കുന്നതാണ് അഭികാമ്യം. മറ്റ് അവസരങ്ങളില്‍ മാത്രം ഇവിടെ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും.
(മുകളില്‍ സൂചിപ്പിച്ച Posts and Comments മുതലുള്ള സെറ്റിംങ്ങുകള്‍ അതാതുസ്ഥാനങ്ങളിള്‍ രേഖപ്പെടുത്താം.)

എങ്ങനെ ഒരു ബ്ലോഗ് തുടങ്ങാം?



ബ്ലോഗ് തുടങ്ങാന്‍ അവശ്യം വേണ്ട ഒന്നാണ് email address. email address നിര്‍മ്മിച്ചശേഷം www.blogger.com എന്ന സൈറ്റിലേക്ക് പോവുക. ഈ സൈറ്റില്‍ നിന്നാണ് നമുക്ക് ബ്ലോഗ് നിര്‍മ്മാണം
ആരംഭി ക്കേണ്ടത്. അവിടെ email, password എന്നിവ നല്കാനുള്ള സ്ഥാനങ്ങളില്‍ അവ നല്‍കി sign in ചെയ്യാവുന്നതാണ്. അപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Continue to blogger എന്ന ഒരു ബട്ടന്‍ ലഭ്യമാകും.അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്നതുപോലുള്ള ജാലകം കിട്ടും.


    അതിലെ New Blog എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ഒരു ജാലകം തുറന്നുവരും.  ചിത്രം ചുവടെ.


അവിടെ ബ്ലോഗന്റെ ടൈറ്റില്‍ ,സൈറ്റ് അഡ്രസ് എന്നിവ കൊടുത്ത് ഇഷ്ടപ്പെട്ട ടെംപ്ലേറ്റ് സെലക്ട് ചെയ്ത് Create blog ല്‍ ക്ലിക്ക് ചെയ്യാം.    ( ശ്രദ്ധിക്കുക സൈറ്റ് അഡ്രസ് നല്‍കുന്നതിനുതാഴെ Sory, this blog address is not available എന്നാണു കാണിക്കുന്നതെങ്കില്‍ This blog address is available എന്ന് കാണിക്കുന്നതുവരെ അത് മാറ്റി മാറ്റി നല്‍കുക. മറ്റേതെങ്കിലും ബ്ലോഗിന് നല്‍കിയ അഡ്രസ് ഇവിടെ സ്വീകരിക്കുകയില്ല.) അപ്പോള്‍ താഴെകാണുന്ന ജാലകം പ്രത്യക്ഷമാകൂം.

     അതിലെ View Blog എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ ബ്ലോഗില്‍ എത്തും. അവിടെ വലതുഭാഗത്ത് മുകളിലായി കാണുന്ന Sign out എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്ത് ബ്ലോഗില്‍നിന്നും പുറത്തിറങ്ങാവുന്നതാണ്. 

എങ്ങനെ ഒരു email സ്വന്തമാക്കാം?


       വിവരസാങ്കേതിക വിദ്യയുടെ ഈ യുഗത്തില്‍ ആശയവിനിമയോപാധി കളില്‍ ഏറ്റവും ലളിതവും സൗകര്യപ്രദവുമായ ഒരു ഉപാധിയായി email മാറിക്കഴിഞ്ഞു. കത്തൊ ചിത്രമോ കവിതയോ ലേഖനമോ ഏതുമാകട്ടെ ലോകത്തെവിടെയുള്ള മേല്‍വിലാസക്കാര നായാലുംശരി അയാള്‍ക്ക് അത് അടുത്ത നിമിഷത്തില്‍തന്നെ എത്തിക്കാന്‍ കഴിയുന്ന സംവിധാനം എന്ന നിലയില്‍ email ന് പ്രസക്തി വര്‍ദ്ധിച്ചുകഴിഞ്ഞു. ബ്ലോഗിംങ്ങിനും email ഒഴിവാക്കാനാകാത്ത ഘടകമാണ്. ഈ സാഹചര്യങ്ങളെ കണക്കിലെടുക്കുമ്പോള്‍ ഒരു email സ്വന്തമാക്കേണ്ടതിന്റെ ആവശ്യകത ഏറിവരുന്നു. അതിനായി നമുക്ക് g-mail,yahoo എന്നിവയില്‍ അക്കൗണ്ട് തുറക്കാവുന്നതാണ്. ഗുഗിള്‍ നല്‍കുന്ന നിരവധി സേവനങ്ങളിലൊന്നാണല്ലോ ബ്ലോഗിംഗ്. ആയതിനാല്‍ g-mail ID നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ഇവിടെ വിവരിക്കാം. Google – ന്റെ Gmail ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകത്തില്‍ CREATE AN ACCOUNT എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ഓണ്‍ ലൈന്‍ ആപ്ലിക്കഷന്‍ ലഭിക്കും. ചിത്രം കാണുക

       അത് പൂരിപ്പിച്ച് I agree to the google terms എന്നിടത്തുള്ള ചെക്ക്ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കി next step ല്‍ ക്ലിക്ക് ചെയ്യുക.
കിട്ടുന്ന ജാലകത്തില്‍ ഫോട്ടോ അപ് ലോഡ് ചെയ്യാനുള്ള നിര്‍ദ്ദേശം ലഭി ക്കും. ഫോട്ടോ ലഭ്യമാണെങ്കില്‍ Add a Photo ക്ലിക്ക് ചെയ്ത് ഫോട്ടോ അപ് ലോഡ് ചെയ്യാവുന്നതാണ്.
ഫോട്ടോ ലഭ്യമല്ലെങ്കില്‍ Next Step ക്ലിക്ക് ചെയ്യുക. അതിനുശേഷം Continue to gmail ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ഇമെയില്‍ അകൗണ്ട് സ്വന്തമാകും. ബ്ലോഗിംങ്ങിന് email ഒഴിവാക്കാനാകാത്ത ഘടകമാണെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ.

Sunday 21 July 2013

തമസോമാ ജ്യോതിര്‍ഗമയാ....

കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന അധ്യാപക-വിദ്യാര്‍ത്ഥി സുഹൃത്തു ക്കളുടെ സൗകര്യാര്‍ത്ഥം കേരളക്കരയിലെ മുഴുവന്‍ സ്കൂള്‍ബ്ലോഗുകളും ഒരു കുടക്കീഴില്‍ നിര്‍ത്താനായി ഇതാ എളിയ ഒരു പരിശ്രമം.... അതേ "School Blogs in Kerala". ഈ പ്രോജക്ടിന്റെ വിജയത്തിനായി സഹകരിക്കൂ... ലിങ്കുകള്‍ അയച്ചുതരൂ. ലിങ്കുകള്‍ അയച്ചുതരേണ്ട വിലാസം
schoolsinkerala@gmail.com